Friday 26 June, 2009

പത്തായ പുരയിലെ ചിരി

ഒരുപാടു നാളത്തെ ഇടവേളയ്ക്കു ശേഷം ഞാന്‍ ജനിച്ചു വളര്‍ന്ന എന്‍റെ നാട്ടിന്‍ പുറത്തേക്ക് ഒരിക്കല്‍കൂടി തിരിച്ചെത്തി .... കാലത്തിന്‍റെ കുത്തൊഴുക്കില്‍ പെട്ട് ഒരിക്കല്‍ പോലും എന്‍റെ ഗ്രാമത്തിന്‍റെ സംസ്കൃതിക്കോ സൌന്ദര്യതിനൊ ഒരു കോട്ടവും സംഭവിച്ചിട്ടില്ല . എന്‍റെ ഗ്രാമം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി കരയില്‍ ആണ് . ഇന്നും ടാര്‍ ചയ്ത റോഡോ യാത്ര സൌകര്യങ്ങളോ ഇല്ലാത്ത ഒരു യദാര്‍ത്ഥ ഗ്രാമം

എന്‍റെ ബാല്യ കാലത്തിന്‍റെ ഏറിയ പങ്കും ഞാന്‍ ചിലവഴിച്ചത് ഹരിത ഭംഗി നിറഞ്ഞ "കരുവള്ളിയാട്" എന്ന ഈ കൊച്ചു ഗ്രാമത്തിലാണ് .. , ഇന്നും ഒരു പാടു സാധാരണകാരുടെ സ്വന്തം ഗ്രാമം........ എന്നും രാവിലെ ആറു മണിക്ക് തന്നെ ഞാന്‍ ഉറക്കം എണീക്കും എന്നിട്ട് പകുതി തുറന്ന കണ്ണുമായി ഉമ്മറത്തു ചെന്നിരിക്കും ,സൂര്യ കിരണങ്ങള്‍ മരങ്ങള്‍ക്കിടയില്‍ കൂടി എന്‍റെ മുഖത്തേക്ക് പതിക്കുമ്പോള്‍ അതിനെ അങ്ങേ അറ്റം വികാര വായ്പ്പോട് കൂടി വരവേല്‍ക്കും ....അടുത്ത പരുപാടി ചെറിയ ഒരു ഉറക്കചടവോട് കൂടി നേരെ പോകുന്നത് പത്തായ പുരയിലെക്കാന് (പത്തായ പുര എന്ന് പറഞ്ഞാല്‍ പാടത്തെ കൊയ്ത്തിനു ശേഷം നെല്ല് കൊണ്ട്‌ വലി തടി പത്തായത്തില്‍ നിറച്ചു വെക്കും) പത്തായ പുരയില്‍ കയറുന്നത് എനിക്ക് ചെറിയൊരു പേടിയുള്ള കാര്യമാണ് അതിനൊരുപാട് കാര്യങ്ങള്‍ ഉണ്ട്.. അവിടത്തെ ലൈറ്റ് ഇടാന്‍ എനിക്ക് കൈ എത്തില്ല ..

ചുമരുകള്‍ക്ക് നല്ല കറുപ്പ് നിറം ..... എത്ര ഉച്ചക്കനെന്കിലും ഇരുട്ട് ആണവിടെ ......പത്തായ പുരയിലെ ഒരു ജനല്‍ എപ്പോളും തുറന്നിട്ടിരിക്കും ,ജനലില്‍ കൂടി കടന്നു വരുന്ന കിരണങ്ങള്‍ക്ക് പത്തായ പുരയിലേക്ക്‌ കടക്കാന്‍ ഭയം ഉള്ളത് പോലെ ..കടന്നു വരുന്ന കിരണങ്ങള്‍ക്ക് ഇരുട്ടിനെ നോക്കാന്‍ ഭയം.....പിന്നെ എന്റെ കാര്യം പറയാനുണ്ടോ !!!!!!!!! ജനലില്‍ കൂടി വെളിച്ചം കടക്കുന്ന സ്ഥലത്താണ് പല്ലു തേക്കാന്‍ ഉമിക്കരി വെച്ചിരിക്കുന്നതു . ഒരു ചട്ടിയിലാക്കി തൂക്കി ഇട്ടിരിക്കുകയാണ് ......എന്നും ഞാന്‍ ചെറിയൊരു നെഞ്ഞ്ജിടിപ്പോട് കൂടി പത്തായ പുരയിലേക്ക്‌ കയറി എന്നിട്ട് ഉമിക്കരി എടുക്കും പിന്നെ കണ്ണും പൂട്ടി ഒരോട്ടമാണ് ..ഓടി പത്തായ പുരയുടെ പുറത്തെത്തുമ്പോള്‍ എടുത്ത ഉമിക്കരിയുടെ പകുതിയിലധികവും കയ്യില്‍ നിന്നും നഷ്ട്ട പെട്ടിട്ടുണ്ടാകും ...എന്നാലും എന്നെ കാണുന്നവര്‍ക്ക് എന്റെ മുഖത്ത് നിന്നും കാണാന്‍ കഴിയുന്നത്‌ ഒരു വിജയിയുടെ ഭാവമായിരിക്കും ,പത്തായ പുരയെ സംബന്ധിച്ച് എനിക്ക് ഭീതി ജനകമായ ഒരു സംഭവം നേരിടേണ്ടി വന്നിട്ടുണ്ട്

തൊണ്ണൂറ്റി ഒന്നിലാണെന്ന് തോന്നുന്നു ...അതിഭീകരമായ കാലവര്‍ഷ കെടുതി അനുഭവിച്ച ഒരു ബാല്യകാലം എനിക്കുന്ടായിരുന്നു .....പൊതുവെ ശാന്തയായി ഒഴുകുന്ന വാമനപുരം നദി രൌദ്ര ഭാവം പൂണ്ടപ്പോള്‍ അഭയാര്‍ത്ഥികളെ പോലെ ഞങ്ങളുടെ വീട് വിട്ടോടി പോകേണ്ടി വന്നിട്ടുണ്ട് ...ആ ദിവസങ്ങള്‍ എനിക്ക് ഇപ്പോളും ഭയത്തോട് കൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയു ..പ്രകൃതിയുടെ മുന്നില്‍ പാവപെട്ടവനും പണക്കാരനും വേര്‍തിരിവില്ല എന്ന് മനസിലാകിയ ദിവസങ്ങള്‍...വെള്ളപ്പൊക്കത്തിന്റെ കാര്യങ്ങള്‍ ഞാന്‍ പിന്നീട് വിശദമായി പറയാം ..ഇപ്പൊ വീണ്ടും പത്തായ പുരയിലേക്ക്‌ തിരിച്ചുവരാം ..വെള്ളപ്പൊക്കത്തിനു ശേഷം അച്ചാച്ചനും അമ്മാമ്മയും അമ്മയും മാമന്മാരും ഞങ്ങള്‍ കുട്ടികളെ കൊണ്ടു വരുന്നതിനും ഒരാഴ്ച മുന്നേ വീട്ടിലേക്ക് വരും....കാരണം വീട്ടിനകം മുഴുവനും ചെളി ആയിരിക്കും ...വെള്ളപ്പൊക്കത്തില്‍ ഞങ്ങളുടെ വീട് മുങ്ങും അപ്പോള്‍ ചെളിയും അഴുക്കുകളും വീട്ടിനകത്ത് നിറച്ചും കാണും .......ഒരാഴ്ച മുന്നേ അവര്‍ വന്നു വീട് വൃത്തി ആക്കിയതിന് ശേഷമേ ഞങ്ങള്കുടികളെ അവിടേക്ക് കൊണ്ടു വരൂ ..ഒരാഴച്ചക്ക് ശേഷം ഞാന്‍ അങ്ങനെ എന്‍റെ വീട്ടില്‍ തിരിച്ചെത്തി ..പിറ്റേ ദിവസം രാവിലെ പതിവുപോലെ ഉറക്കം എണീച്ചു പല്ലു തേക്കാന്‍ പത്തായ പുരയിലേക്ക്‌ ഞാന്‍ കയറി ..ഉമിക്കരി കയ്യില്‍ എടുത്തു തിരിഞ്ഞതും ............................എന്നെ നോക്കി ആരോ ചിരിക്കും പോലെ തോന്നി

ഞെട്ടി തിരിഞ്ഞു നോക്കുമ്പോള്‍ കണ്ട കാഴ്ച !!!!!!!!!!!!!!!!

എന്തോ പത്തായത്തിനു മുകളില്‍ ഇരുന്നു തിളങ്ങുന്നു...............

അല്ല തിളങ്ങുന്നത് എന്നെ നോക്കി ചിരിക്കുകയാനാല്ലോ.........

ഭീകരം...............എന്‍റെ ചോര ഉറഞ്ഞു പൊയ് ...... കണ്ണില്‍ ഇരുട്ട് കയറി പോലെ

ദേഹമാകെ തളരുന്നത് പോലെ ...ഒരു നിമിഷം കൊണ്ടു മനസിലോരായിരം ചോദ്യങ്ങള്‍ കടന്നു പോയി ...

എന്‍റെ കഥ കഴിഞ്ഞു എന്ന് ഞാന്‍ കരുതി .........അധികം ചിന്തിക്കാന്‍ സമയം ഇല്ല....ഇപ്പൊ ചെയ്യേണ്ടത് എന്‍റെ ജീവന്‍ രക്ഷിക്കുക എന്നതാണ്.... നിമിഷങ്ങള്‍ പാഴാക്കാനില്ല ....അപ്പോളും സൂര്യ പ്രകാശത്തില്‍ പത്തായത്തിനു മുകളില്‍ ഇരുന്നു ചിരിക്കുന്ന ആളിന്റെ പല്ലുകള്‍ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു ......ഇനിയൊന്നും നോക്കാനില്ല..... ഓടുക തന്നെ .... കണ്ണും പൂട്ടി പിന്നെ ഒരോട്ടമായിരുന്നു പിന്നീട്....ഓടുന്നതിനിടയില്‍ കണ്ടതെല്ലാം ഞാന്‍ തട്ടി മറിച്ചാണ് ഓടിയത് ....എന്‍റെ തോള്‍ പത്തായ പുരയിലെ കട്ടലയില്‍ ഇടിച്ചു ,കട്ടലയില്‍ തോള്‍ ഇടിച്ചിട്ടും വേദന എടുക്കുന്നില്ല .... അതൊന്നും സ്രെദ്ധിക്കാന്‍ അപ്പോള്‍ എനിക്ക് സമയം ഇല്ലായിരുന്നു ...പത്തായ പുരയുടെ കതകുകള്‍ അങ്ങോട്ടും ഇങ്ങോട്ടും തുറന്നടിച്ചു ... നാഗരെ മനസ്സില്‍ വിളിച്ചു കൊണ്ടാണ് ഞാന്‍ ഓടുന്നത് ....എന്‍റെ കാലുകള്‍ക്ക് കുത്തിര്‍യേക്കാള്‍ ഓടാന്‍ കഴിവുണ്ട് എന്ന് ഞാന്‍ മനസിലാക്കിയ നിമിഷമായിരുന്നു അത് !!!!!!!!!!!!!!!!!

ഞാന്‍ നേരെ ഓടി കയറിയത് അടുക്കളയിലെക്കാണ്‌ ............അമ്മ പാചകത്തിലാണ് .....ഓടി പൊയ് അമ്മയുടെ പുറകില്‍ ഒളിച്ചു നിന്നു .......

എന്‍റെ വെപ്രാളം കണ്ടതും അമ്മ എന്നോട് ചോദിച്ചു

എന്താടാ കാര്യം?????????

എനിക്കാണെങ്കില്‍ ഒന്നും പറയാന്‍ കഴിയുന്നുമില്ല ........അമ്മ വീണ്ടും ചോദിച്ചു

എന്താ മോനേ???????

രണ്ടാമത് ചോദിച്ചപ്പോള്‍ അമ്മയ്ക്ക് തോന്നി ഞാന്‍ എന്തോ കണ്ടു പേടിച്ചിട്ടാണ് വരുന്നതെന്ന്

എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല .... ശ്വാസം എടുക്കാന്‍ കഴിയുന്നില്ല ...നാവാനെന്കില്‍ പോങ്ങുന്നും ഇല്ല

അമ്മ്മയ്ക്കാകെ ആവലാതിയായി ...അമ്മ ഉടനെ നെഞ്ചിലും മുതുകത്തും തടവി തന്നു കൊണ്ടേ ഇരുന്നു

എന്‍റെ നെഞ്ച് മിടിക്കുന്ന ശബ്ദം യെനിക്ക് കേള്‍ക്കാമായിരുന്നു .....

ഞാന്‍ അമ്മയോട് എങ്ങനെയെങ്കിലും കാര്യം പറഞ്ഞൊപ്പിച്ചു !!!!!!

കേട്ടപാടെ അമ്മയ്ക്കും പേടിയായി ....ചെറിയൊരു വിറയലൊദു കൂടി അമ്മ ചോദിച്ചു

ആരാ ഈ നേരത്ത് പത്തായ പുരയില്‍????????????????

അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതിന് ശേഷം എനിക്കെന്റെ തെറ്റ് മനസിലായി .............

പട പേടിച്ചു ചെന്നപ്പോള്‍ പണ്ടം കൊളുത്തി പട എന്ന് പറഞ്ഞ പോലെ ആയി കാര്യങ്ങള്‍

അമ്മയ്ക്ക് എന്നെക്കാള്‍ പേടി...!!!!!!!!!!!!!

അമ്മ പത്തായ പുരയുടെ അടുത്ത് വരെ ശബ്ദമൊന്നും ഉണ്ടാക്കാതെ പയ്യെ പൊയ്....എന്നിട്ട് പോയതിനും ഇരട്ടി വേഗത്തില്‍ തിരിച്ചു വന്നു ..അമ്മയ്ക്ക് പത്തായ പുരയിലേക്ക്‌ നോക്കാന്‍ ഭയം ......

അങ്ങനെ നമ്മള്‍ രണ്ടും കൂടി അചാച്ചനോട് കൂടി കാര്യം പറയാന്‍ തീരുമാനിച്ചു ....

അങ്ങനെ ശബ്ദം ഒന്നും ഉണ്ടാക്കാതെ അചാച്ചനോട് പൊയ് കാര്യം പറഞ്ഞു

....കേട്ടപാടെ അച്ചാച്ചന്‍ പറഞ്ഞു

കള്ളന്‍ തന്നെ സംശയമില്ല ....ഇനി എന്താ ചെയ്ക ?

ഒന്നു പൊയ് നോക്കാന്‍ അച്ചാച്ചന്‍ തീരുമാനിച്ചു എന്ന് തോന്നുന്നു ...അച്ചാച്ചന്റെ മുഖം വലിഞ്ഞു മുറുകുന്നത് കാണാമായിരുന്നു .....അച്ചാച്ചന്‍ എവിടന്നോ ഒരു കുറുവടി കയ്യിലെടുത്തു ... നേരെ പത്തായ പുര ലക്ഷ്യമായി നടന്നു ... പുറകെ അമ്മയും..ഏറ്റവും പുറകിലായി ഞാനും

മുന്നേ പോകുന്ന അച്ചാച്ചന്റെ കൈ വിറക്കുന്നുണ്ടോ ???????

ഹെഇ .... തോന്നുന്നതാകും...

അച്ചാച്ചന്‍ വലിയ ആളല്ലേ ..... അങ്ങനെ ചിന്തിക്കാനും കാരണമുണ്ട്

ഓര്‍മ്മ വെച്ച നാള്‍ മുതല്‍ അച്ചാച്ചന്‍ പറഞ്ഞു കേള്‍പ്പിക്കുന്ന വീര കഥകള്‍ കേട്ട് അച്ചാച്ചനോട് ആദരവാണോ അതോ ബഹുമാനമാണോ ..എനിക്കറിയില്ല .. സ്വാതന്ത്ര്യ സമരത്തിന്റെ തീ അച്ചാച്ചന്‍ പറയുന്ന ഓരോ വാക്കിലും നമുക്ക് വ്യക്തമായി മനസിലാകുമായുരുന്നു ....സഹനത്തിന്റെയും അര്‍പ്പണ ബോധത്തിന്റെയും നാളുകള്‍ .........

അങ്ങനെ ജീവിതത്തിന്റെ പല രീതിയിലുമുള്ള അനുഭവങ്ങള്‍ നേരിട്ട് കണ്ട അച്ചാച്ചന്‍ പേടിക്കാണോ ...നല്ല കാര്യമായി................

അങ്ങനെ അച്ചാച്ചന്‍ പത്തായ പുരയുടെ അടുത്തെത്തി ...ഒരു നിമിഷം നിന്നതിനു ശേഷം മെല്ലെ പത്തായ പുരയിലേക്ക്‌ കയറി............ എങ്ങും നിശബ്ദദ തളം കെട്ടി നില്‍ക്കുന്നു... അമ്മ വെളിയില്‍ വടിയും പൊക്കി പിടിച്ചു നില്‍ക്കുന്നു പുരതെക്ക്‌ിറങ്ങി ഓടുന്ന ആ ചിരിയുടെ തലമണ്ട അടിച്ചു കീറാന്‍ !!!!!!!!

കുറെ സമയമായി അച്ചാച്ചന്‍ അകത്തേക്ക് കടന്നിട്ട് ..ഒരനക്കവും കേള്‍ക്കുന്നുമില്ല ... മനസ്സില്‍ പയ്യെ പയ്യെ ആധി ഉരുണ്ടു കയറി ....ആ ചിരി അച്ചാച്ചനെ അപായ പെടുത്തി കാണുമോ ????????? അമ്മ എന്തോ തീരുമാനിച്ചത് പോലെ എന്നോടൊന്നും പറയാതെ പത്തായ പുരയിലേക്ക്‌ കയറി ....ഓരോ നിമിഷങ്ങള്‍ കഴിയുന്തോറും എന്റെ മനസിലെ ഭയം വളര്‍ന്നു കൊണ്ടേ ഇരുന്നു... നിശബ്ദം ............................................................................നിശബ്ദം .................................................................................

.............. ഒരു മൊട്ടു സൂചി വീണാല്‍ ആറ്റം ബോംബ്‌ പൊട്ടുന്നതിനു സമാനമായ അവസ്ഥ .........കയറി പോയ അച്ചാച്ചനും അമ്മയും തിരിച്ചു വരുന്നില്ല .....ഇനി ഞാന്‍ എന്ത് ചെയ്യും .......... എന്തും വരട്ടെ ....... ഞാന്‍ ചിലതൊക്കെ മനസ്സില്‍ തീരുമാനിച്ചു ഉറപ്പിച്ചു ..... ഒരു ധീര രക്ത സാക്ഷി ആകാന്‍ ഞാന്‍ തീരുമാനിച്ചു.......

ശ്വാസം അടക്കിപ്പിടിച്ചു സബ്ദം ഒന്നും ഉണ്ടാകാതെ പൂച്ചയെ പോലെ ഞാന്‍ മെല്ലെ പത്തായ പുരയിലേക്ക്‌ കയറി


.........അകത്തു കടന്നതും അമ്മയും അച്ചാച്ചനും നിര്ജീവരായ് നില്ക്കുന്നു .....അപ്പോള്‍ അവരുടെ മുഖത്ത് ഭീതിയോ ഉത്കണ്ടയോ കാണുന്നില്ല..............അവര്‍ എന്നെയും ആചിരിക്കുന്ന രൂപത്തെയും മാറി മാറി നോക്കി .എനിക്കപ്പോള്‍ ആ രൂപത്തിനെ നോക്കാന്‍ ധൈര്യം വരുന്നതെ ഇല്ല...........കാരണം ഭയം എന്റെ മനസിനെ കീഴടക്കി കഴിഞ്ഞിരുന്നു............

എന്തും വരട്ടെ.............അവര്‍ അടുതുള്ളതല്ലേ ...ആ മുഖത്തേക്ക് നോക്കാന്‍ ഞാന്‍ തീരുമാനിച്ചു .........തല ചെറുതായി താഴ്ത്തി പിടിച്ചു ഞാന്‍ ഒളികണ്ണാല്‍ ആ രൂപത്തിനെ ഒന്നു നോക്കി.....ഇല്ല പാടില്ല ധൈര്യം വിടാന്പാടില്ല ....... തല ഉയര്ത്തി പിടിച്ചു , ഒരു യോദ്ധാവിനെ പോലെ ഞാന്‍ ആ രൂപത്തിനെ നോക്കി ...ആ ചിരി നിര്‍ത്താന്‍ പോന്ന നോട്ടം ....

.....................ഇനി എന്ത് ചെയ്യണം ഞാന്‍ .......ഓടണോ .......അതോ അവിടെ തന്നെ നില്‍ക്കണോ ....വേണ്ട ഓടിയാല്‍ അടി ഉറപ്പാണ് ,ഓടാതെ നിന്നാല്‍ ചെകിടിനു ഒരു കിഴുക്കു ...അതില്‍ ഒതുങ്ങും കാര്യം... ദൈവമേ ഞാന്‍ പിടിച്ച പുലി വാല് നോക്കണേ ...ഓടണ്ട എന്ന് ഞാന്‍ തീരുമാനിച്ചു .....നിമിഷങ്ങള്‍ക്കകം എന്‍റെ രണ്ടു ചെവിയിലും പിടിത്തം വീണു ...........വലത്തേ ചെവി അച്ചാച്ചനും ഇടത്തേ ചെവി അമ്മയും.....ഹൊ ......വെദനിക്കുന്നേഏഏഏഏഏഎ............ ഞാന്‍ കണ്ണുംപൂട്ടി വിളിക്കുകയാണ്‌.....എന്‍റെ ചെവിയേഏഏഏഏഎ .....രണ്ടു പേരും കൂടി എന്‍റെ ചെവി മാവ് കുഴക്കും പോലെ ഞാവിടിക്കുഴചെടുത്തു ....വേദന കൊണ്ടു എനിക്ക് കണ്ണ് കാണാന്‍ വയ്യ.... അച്ചാച്ചന് ദേഷ്യം അടക്കാന്‍ കഴിയുന്നില്ല എന്ന് തോന്നി ...പത്തായ പുരയുടെ വെളിയിലേക്ക് എന്തൊക്കെയോ പിറു പിരുതുകൊണ്ട് നടന്നു പൊയ് ...അമ്മയ്ക്ക് എന്നെ കണ്ടിട്ട് എനിക്ക് തന്നെ കിഴുക്കു മതിയായില്ല എന്ന് തോന്നി ....വീണ്ടും വന്നു ...അമ്മയുടെ കൈ തരുപ്പ് തീരും വരെ ചെവി കിഴുക്കി ....എന്നിട്ട് അടുക്കളയിലേക്കു പൊയ്.....അപ്പോളും അവിടെയിരുന്ന് ചിരിക്കുകയാണ് ..............ദുഷ്ട്ടന്‍ .........എനിക്ക് നുള്ള് കിട്ടിയിട്ടും ചിരിക്കുകയാണ്.....

അച്ചാച്ചന് കിട്ടിയതാണത്രേ പുള്ളിയെ ........ഇക്കഴിഞ്ഞ വെള്ള പോക്കത്തിലെ ......ആരെങ്കിലും അന്വേഷിച്ചു വരും എന്ന് പറഞ്ഞു അച്ചാച്ചന്‍ കാത്തിരിക്കുന്നു....ആര് അന്വേഷിച്ചു വരാന്‍.........അല്ല പിന്നെ...........ഇതൊക്കെ കളഞ്ഞാല്‍ തന്നെ ആര്ക്കും ഉപയോഗത്തില്‍ പോലും വരത്തില്ലല്ലോ........അന്വേഷിച്ചു വരുമത്രെ....

അന്വേഷിച്ചു വരാന്‍ പറ്റിയ സാധനം തന്നെ ........... !!!!!!!!!!!!!!

വെയ്പ്പ് പല്ലു പോലും ..........വെയ്പ്പ് പല്ലു...........

ഗിര്ര്‍ ..................അതേന്ന്.......... നാശം പിടിക്കാന്‍....പത്തായ പുരയില്‍ ഇരുന്നു ചിരിക്കുന്ന സാധനം വേറൊന്നുമല്ല... വയ്പ്പ് പല്ലു ഒരു സെറ്റ് ...............

വെറുതെ രാവിലെ അവരുടെ കയ്യിലിരിക്കുന്നതെല്ലാം വേടിച്ചു വച്ചു.....വല്ല കാര്യവുമുണ്ടോന്നു നോക്കണേ ...കിട്ടാനുള്ളത് തേടി വരും എന്ന് പറഞ്ഞതു പോലെയായി ...നമ്മള്‍ എവിടെ പൊയ് ഒളിച്ചാലും !!!!!!

ഹൊ ചെവിയില്‍ ഒന്നു പിടിച്ചു നോക്കി ...അമ്മേ .... എന്തൊരു വേദന....പയ്യെ പത്തായ പുരയുടെ പുറത്തേക്കിറങ്ങി... തോളിലൊരു വേദന ....എതാണെന്ന് അറിയില്ലേ...നേരത്തെ ജീവനും കൊണ്ടോടിയപ്പോള്‍ കട്ടളയില്‍ ഇടിച്ചതാ ...............ഞാന്‍ കട്ടളയിലേക്ക് ഒന്നു നോക്കി...പിന്നെ തിരിഞ്ഞു പത്തായത്തിനു മുകളിലേക്കും നോക്കി.............

അപ്പോഴും അവിടിരുന്നു ചിരിക്കുന്നുണ്ടായിരുന്നു........... പത്തായ പുരയിലെ ആ വെളുത്ത പല്ലുകള്‍ ....................................

(ശുഭം)


(തുടരും )

1 comment:

  1. really good buuuuuuuuutttttttttttttt enikku eeeeeeeeeeeee story ariyammmm so no puthuma

    ReplyDelete